home
Shri Datta Swami

Posted on: 23 Apr 2023

               

Malayalam »   English »  

ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്ന ചില ശാരീരിക വ്യായാമങ്ങൾ അങ്ങേയ്ക്കു നിർദ്ദേശിക്കാമോ?

[Translated by devotees]

[മിസ്. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, തടിയുള്ളവരെ പരിഹസിക്കുന്നത് നല്ലതാണെന്ന് അങ്ങ് പറഞ്ഞു, കാരണം അത് അവരുടെ ശരീരഭാരം കുറയ്ക്കുന്ന വ്യായാമങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കും. ഈ ലക്ഷ്യത്തെ സഹായിക്കുന്ന വിവിധ ശാരീരിക വ്യായാമങ്ങൾ അങ്ങേയ്ക്കു ഹ്രസ്വമായി നിർദ്ദേശിക്കാമോ?]

സ്വാമി മറുപടി പറഞ്ഞു:- "ശരിരാമാദ്യം ഖലു ധർമ്മ സാധനം" (“Śarīramādya khalu dharma sādhanam”) എന്ന് പറഞ്ഞതുപോലെ ലൗകിക ജീവിതത്തിലും (പ്രവൃത്തി, Pravrutti) ആത്മീയ ജീവിതത്തിലും (നിവൃത്തി, Nivrutti) ഓരോ ആത്മാവിനും ശാരീരിക ആരോഗ്യം വളരെ അത്യാവശ്യമാണ്. ആത്മീയ ജീവിതത്തിൽ ആദ്യമായി ഉപയോഗിക്കേണ്ട ഉപകരണമാണ് ഈ ശരീരം എന്നാണ് ഇതിനർത്ഥം. നിങ്ങൾ മെലിഞ്ഞവരോ കുറഞ്ഞത് ശരാശരിയോ ആയിരിക്കണം, എന്നാൽ ഒരിക്കലും തടിച്ചവരായിരിക്കരുത്, ഇത് വളരെ അപകടകരമായ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. തടിയുള്ള ആളുകൾക്ക് കട്ടിലിൽ കിടന്നോ കട്ടിലിന്റെ സൈഡിൽ ഇരുന്നോ കസേരയിലോ തറയിലോ ഇരുന്നോ താഴെ പറയുന്ന വ്യായാമങ്ങൾ ചെയ്യാം. തടിയുള്ള ആളുകൾക്ക് നടത്തം നല്ലതല്ല, കാരണം ശരീരത്തിന്റെ ഭാരം കാൽമുട്ടിൽ വന്നു അതിനെ കേടുവരുത്തുന്നു. താഴെപ്പറയുന്ന വ്യായാമങ്ങൾ ചെയ്ത് സ്ലിം ആവാൻ കഴിഞ്ഞാൽ അവർക്ക് നടത്തം പരിശീലിക്കാം. തടിയുള്ള ആളുകൾ മാത്രമല്ല, നല്ല ആരോഗ്യം നിലനിർത്താൻ ഓരോ മനുഷ്യനും ഇനിപ്പറയുന്ന വ്യായാമങ്ങൾ ചെയ്യണം, അങ്ങനെ കാറ്റബോളിസത്തിന് (കലോറികൾ കത്തിക്കുന്നത്, catabolism) അനാബോളിസത്തെ (കലോറികളുടെ ശേഖരണം, anabolism) സന്തുലിതമാക്കാൻ കഴിയും, അങ്ങനെ മെറ്റബോളിസം (metabolism) (അനാബോളിസവും കാറ്റബോളിസവും) വളരെ നല്ല ആരോഗ്യത്തിനായി ചിട്ടപ്പെടുത്തുന്നു. താഴെപ്പറയുന്ന വ്യായാമങ്ങൾ കിടപ്പുമുറിയിൽ പരിമിതപ്പെടുത്താം, മാനസിക അലർജി(psychological allergy)  ഉണ്ടാക്കുന്ന വീടിന് പുറത്ത് നടക്കുന്നത് ഒഴിവാക്കുക. മാത്രമല്ല, മിക്കപ്പോഴും നമ്മൾ കിടക്കയിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യും. ഉറക്കം വന്നാൽ കുഴപ്പമില്ല. പക്ഷേ, ശാരീരികമോ മാനസികമോ ആയ ഒരു ജോലിയും ചെയ്യാതെ നമ്മൾ കൂടുതൽ സമയവും ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നു, ഇതിനെ നിഷ്‌ക്രിയാവസ്ഥ(idle state) എന്ന് വിളിക്കുന്നു, ഇത് ആരോഗ്യത്തെയും പ്രവർത്തനത്തെയും നശിപ്പിക്കുന്നു.

1. കാലുകൾക്കും പാദങ്ങള്‍ക്കുമുള്ള (legs and feet) വ്യായാമം:- നിങ്ങളുടെ പാദങ്ങൾ ഇടതും വലതും വശങ്ങളിലേക്ക് വൈബ്രേറ്റ് ചെയ്യുക. രണ്ടു കാലുകളും വീണ്ടും വീണ്ടും മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും മുകളിലേക്കും താഴേക്കുമുള്ള ദിശകളിലേക്കും കുറച്ചു സമയം കൂടി നീട്ടുക.

2. വയറിനുള്ള വ്യായാമം:- രണ്ട് കൈകൾ കൊണ്ടും ആമാശയത്തെ പ്രകമ്പനം കൊള്ളിക്കുക. തുടർച്ചയായി വായു ശ്വസിച്ചും വായു നിശ്വസിച്ചും നിങ്ങളുടെ വയർ ഉള്ളിലേക്ക് വലിക്കുകയും പുറത്തേക്കു തള്ളുകയും ചെയ്യുക.

3. നെഞ്ചിനും കൈകൾക്കും വ്യായാമം:- രണ്ട് കൈകളും വലത്തോട്ടും ഇടത്തോട്ടും മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും നീട്ടി മടക്കുക.

4. കഴുത്ത്, മുഖം, തല എന്നിവയ്ക്കുള്ള വ്യായാമം:- കഴുത്തും തലയും അർദ്ധവൃത്താകൃതിയിൽ വലത്തോട്ടും ഇടത്തോട്ടും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക.

5. വലിച്ചുനീട്ടലും മടക്കലും (Stretching and folding): മേൽപ്പറഞ്ഞ വ്യായാമ വേളയിൽ കാലുകളുടെയും കൈകളുടെയും വിരലുകൾ വലിച്ചുനീട്ടുന്നതും മടക്കുന്നതും സൗകര്യപ്രദമായി അല്ലെങ്കിൽ മുകളിൽ പറഞ്ഞ നാല് വ്യായാമങ്ങൾക്ക് ശേഷം കുറച്ച് സമയത്തേക്ക് സ്വതന്ത്രമായി ചെയ്യാവുന്നതാണ്.

ഈ വ്യായാമങ്ങൾക്കൊപ്പം, കുറച്ച് സമയത്തേക്ക് ശ്വസനത്തിന്റെ ഘട്ടങ്ങൾ പരിശീലിക്കുക. പുരക(Puuraka) എന്നാൽ ഓക്സിജൻ ശ്വസിക്കുന്നതാണ്. കുംഭക(Kumbhaka) എന്നാൽ പെട്ടെന്ന് ശ്വാസം വിടാതെ ഉള്ളിൽ ഓക്‌സിജൻ നിലനിർത്തുന്നതിനെയാണ്. രെചക (Rechaka) കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് പുറന്തള്ളുന്ന പെക്രിയയാണ്‌. ഈ മൂന്ന് ഘട്ടങ്ങളിൽ, മധ്യ ഘട്ടം വളരെ പ്രധാനമാണ്. നിങ്ങൾക്ക് ശ്വസിക്കുന്ന ഓക്സിജൻ കൂടുതൽ സമയം നിലനിർത്താൻ കഴിയുമെങ്കിൽ (കുംഭക സിദ്ധി, kumbhaka siddhi), അശുദ്ധരക്തം  രക്തശുദ്ധീകരണത്തിന് ആവശ്യമായ കൂടുതൽ ഓക്സിജനെ ആഗിരണം ചെയ്യുന്നു. പതഞ്ജലി(Patanjali) വിവരിച്ച യോഗയുടെ (അഷ്ടാംഗ യോഗ, Ashtaanga Yoga) പാതയിലെ ആകെ എട്ട് ഘട്ടങ്ങളിൽ ശാരീരിക വ്യായാമങ്ങൾ മൂന്നാം ഘട്ടത്തെ ഉൾക്കൊള്ളുന്നു, ആസനം എന്നും ശ്വസന വ്യായാമം എന്നും പ്രാണായാമത്തെ(Pranayaama) വിളിക്കപ്പെടുന്ന നാലാമത്തെ ഘട്ടമാണ്. ഉപരിപ്ലവമായ  ആശയക്കുഴപ്പമുണ്ടാക്കുന്ന ഔപചാരികതകൾ ഇല്ലാതെ തന്നെ വിഷയത്തിന്റെ സാരാംശം ഞാൻ നൽകിയിട്ടുണ്ട്. ആത്മീയ ജ്ഞാനം പ്രസംഗിക്കുന്നതിൽ എന്റെ പ്രത്യേക ശൈലിയാണെന്ന് ഇത് എന്ന് നിങ്ങൾ നിരീക്ഷിച്ചിരിക്കണം. മികച്ച ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ ദൈവസേവനം (കർമയോഗയുടെ കർമ്മ സംന്യാസം, Karma Samnyaasa of Karma Yoga) ഫലപ്രദമായി ചെയ്യുന്നതിൽ ഭഗവാൻ ഹനുമാൻ വളരെ പ്രശസ്തനായിത്തീർന്നുവെന്ന് നിങ്ങൾ ഓർക്കണം.

ഈ വ്യായാമങ്ങളിൽ ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും ചലനങ്ങൾ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും വേർതിരിക്കുന്ന കൊഴുപ്പുകളുടെ ഇല്ലാതാക്കൽ ഉൾപ്പെടെ അടിഞ്ഞുകൂടിയ അനാവശ്യ കലോറികൾ കത്തിക്കുകയും ചെയ്യുന്നു. ആത്മീയ മേഖലയിൽ, ശരീരം കർമ്മ യോഗയുടെ ആദ്യപടിയായ കർമ്മ സംന്യാസ(karma samnyaasa) എന്നറിയപ്പെടുന്ന സേവനത്തിന്റെയോ ശാരീരിക ഊർജ്ജത്തിന്റെയോ(sacrifice of service or physical energy) ത്യാഗം ചെയ്യണം. ആദ്ധ്യാത്മിക പാതയിലെ അവസാനത്തെ പടിയാണ് കർമ്മയോഗം(Karma Yoga). ഈ പങ്ക്തിയിൽ വിജയം കൈവരിക്കുന്നതിന് നിങ്ങൾ എല്ലായ്പ്പോഴും ഈ മേഖലയിലെ പ്രധാന ദേവനായി ഹനുമാനെ നിലനിർത്തണം.

(നിങ്ങൾ എന്റെ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുകയാണെങ്കിലും ഇല്ലെങ്കിലും, ദയവായി ഈ ഒരു ആശയമെങ്കിലും പ്രചരിപ്പിക്കുക, അത് ലൗകിക ജീവിതത്തിലായാലും ആത്മീയ ജീവിതത്തിലായാലും അല്ലെങ്കിൽ രണ്ടും ആയാലും, അങ്ങനെ എല്ലാ ആത്മാവിനും നല്ല ആരോഗ്യം ലഭിക്കും.)

 
 whatsnewContactSearch